Posts

പ്രകൃതിയെത്ര സുന്ദരി ....

Image
 

ഓർമ്മയുടെ ഒരു ചെപ്പ്

    ഓർമ്മയുടെ ഒരു ചെപ്പ്     ചിലർ അങ്ങനെ യാണ്... ഹൃദയത്തിൽ ഓർമ്മയുടെ ഒരു ചെപ്പ് ഒളിപ്പിച്ചു വച്ചിട്ട് പോകും. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ ഓർമ്മയുടെ ആ ചെപ്പ് അവിടെത്തന്നെയിരിക്കും അതൊന്ന് എടുത്തു നോക്കാതെ മറവിയുടെ വേലിക്കെട്ടുകൾ തീർത്ത് നമ്മൾ വർത്തമാന കാലത്തിൽ അഭിരമിക്കും. എന്നെങ്കിലുമൊരിക്കൽ സ്വസ്ഥമായി ഒരിടത്തിരിക്കുമ്പോൾ ആ ഓർമ്മച്ചെപ്പ് തുറന്നു വരും... അപ്പോഴാണറിയുക, ആ വ്യക്തിയ്ക്ക് നമ്മുടെ ഹൃദയത്തിൽ എത്രവലിയസ്ഥാനമാണുണ്ടായിരുന്നതെന്ന് . ഒന്നു കാണാൻ ...പഴയതൊക്കെ ഓർത്തെടുത്ത് പറഞ്ഞു ഒപ്പമിരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചു പോകും. ഇനി കാണാനാകുമോ എന്നോർത്ത് ഹൃദയം വല്ലാതെ നോവും ' അവർ അച്ഛന്റെ പെങ്ങളാണ്. അച്ഛന്റെ കൊച്ചമ്മയുടെ മകൾ - കന്യാസ്ത്രീ മഠത്തിൽ ചെറുപ്പത്തിലേ ചേർന്നവർ . സ്വന്തം അമ്മയുടെ വയറ്റിൽ പിറന്നവരെക്കാൾ എന്റെ അച്ഛനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത കുഞ്ഞു പെങ്ങൾ . വീട്ടിലേയ്ക്ക് പോകാൻ അനുവാദം വാങ്ങി വല്യണ്ണനെ കാണാൻ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നവൾ . അവർ ഒരു നഴ്സ് കൂടി ആയിരുന്നു എന്ന് അച്ഛൻ പറഞ്ഞറിയാം. എന്തായിരുന്നു അവരുടെ സൗന്ദര്യം! കന്യാസ്ത്രീവേഷത്തിലും അ

ഓർമ്മ

  സ്ക്കൂളിൽ കൃഷിയിൽ അതീവ താല്പര്യമുള്ള ഒരു ഓഫീസ് സ്റ്റാഫ് ഉണ്ടായിരുന്നു . മറ്റാർക്കും താല്പര്യം ഇല്ലാത്ത ഒരു കാര്യമാണല്ലോ. അതിനാൽ തുടക്കത്തിൽ വലിയ പ്രോത്സാഹന മൊന്നും കിട്ടിയില്ല. ക്രമേണ ഹെഡ്മാസ്റ്ററുടെ പിന്തുണ ലഭിക്കാൻ തുടങ്ങി. കൂടെ നിൽക്കാനും സഹായിക്കാനും എന്തിനും ഏതിനും ഞാനും കൂടെ കൂടി. അന്നൊക്കെ ഫോട്ടോഗ്രാഫി ഒരു ഹരമായി കൊണ്ടു നടന്നിരുന്ന കാലം. നിലം ഒരുക്കുന്നതു മുതൽ എല്ലാറ്റിനും ഒപ്പം കൂടി. എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോയും വീഡിയോയും എടുക്കുന്ന കാര്യത്തിനും കുറവൊന്നും വരുത്തിയില്ല. പഞ്ചായത്തിലും കൃഷിവകുപ്പിനും ഡോക്യുമെന്റുകൾ തയ്യാറാക്കി നൽകാനും കുറെ കഷ്ടപ്പെട്ടു. വിളവെടുപ്പു സമയത്ത് ക്യാമറയും പിടിച്ച് നല്ല വെയിലും കൊണ്ട് ആരോഗ്യം മറന്നു ഓടി നടന്നു. പല ഫോട്ടോകളും പത്രത്തിലും വന്നു. പ്രധാന വിളവെടുപ്പു കഴിഞ്ഞാൽ പിന്നെയുള്ളവ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിലയ്ക്കു നൽകുകയാണ് പതിവ്. വിഷരഹിത ജൈവ പച്ചക്കറിയാണ്. അങ്ങനെ ഓരോ ദിവസത്തെ വിളവെടുപ്പിനു പോകുമ്പോഴും " എനിക്ക് ഇതിൽ നിന്നും കുറച്ച് പച്ചക്കറി വിലയ്ക്ക് തരണം" എന്നു പറഞ്ഞ ശേഷം ക്യാമറ തിരിച്ചു വയ്ക്കാൻ പോയി വരുമ്പ

അവൾ

     അവൾ   അവൾക്ക് അവളെക്കുറിച്ച് അത്രയേറെയാന്നും അറിയാത്ത കാര്യങ്ങളൊക്കെയും വിരലടയാങ്ങൾ തീർത്തവൻ മൊഴിയുമ്പോൾ അപസർപ്പകഥ കേൾക്കുന്നൊരു ചെറിയ കുട്ടിയുടെ കൗതുകത്താൽ മിഴി നട്ടു, മൊഴി മൗനമാക്കി അവളിരുന്നു. എന്നാൽ അവൾക്ക് അവളെക്കുറിച്ച് ഏറെ അറിയാമായിരുന്നതൊക്കെയും അവനെന്നുംഅജ്ഞാതവുമായിരുന്നു മനസ്സിന്റെ വാതായനങ്ങൾ തുറക്കാൻ ശ്രമിക്കുമ്പോഴൊക്കെയും ചെവിപൊത്തിഅവൻ പടിയിറങ്ങിപ്പോയിരുന്നു പിന്നെപ്പൊഴോ അവൾ അവളുടെ  സ്വപ്നങ്ങൾ സൂക്ഷിക്കുവാനായി അറയ്ക്കുള്ളിൽ ഒരു നിലക്കണ്ണാടി വച്ചു അതിലവളുടെ പ്രതിബിംബത്തിൽ അവൾ അവളെത്തന്നെ തളച്ചിട്ടുറങ്ങി. പിന്നെയൊരുണർവിൽ എല്ലാ മൗനങ്ങളും വാചാലമാകുന്ന രാപകലുകളിൽ അവനവളെ ഭ്രാന്തിയെന്നു വിളിച്ചു അവൾക്കവളെക്കുറിച്ചറിയാവുന്ന - തൊക്കെയും നിലക്കണ്ണാടി ഏറ്റു വാങ്ങിയപ്പോഴേക്കും ഭ്രാന്ത്,  ഭ്രാന്തെന്നു ചുറ്റും ശബ്ദ കോലാഹലങ്ങൾ വീർപ്പുമുട്ടിച്ചൊരു സന്ധ്യയിൽ നീലകണ്ണാടിയുടഞ്ഞൊരു ചില്ലു കൂമ്പരമായി അതിലവളുടെ ചോരയും മാംസവും പ്രതിബിംബിച്ചു കൊണ്ടിരുന്നു.